ന്യൂഡൽഹി:വരുമാനം തെളിയിക്കാൻ രേഖകളില്ലാത്ത വാഹന അപകട ഇരകൾക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ പുതിയ വിധി. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് വരുമാന രേഖകൾ ഹാജരാക്കാൻ സാധിക്കാതെ വന്നാൽ, ഇൻഷുറൻസ് കമ്പനി മിനിമം വേതനം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
പ്രധാനമായും, പ്രായപൂർത്തിയാകാത്തവർക്കും വരുമാനം രേഖപ്പെടുത്താൻ കഴിയാത്തവർക്കും ഈ വിധി വലിയ സഹായമാകും. ......
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് ഡൽഹി കോടതി താൽക്കാലികമായി തടഞ്ഞു. മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ താക്കൂർത്ത ഉൾപ്പെടെയുള്ളവർക്കും രണ്ട് വെബ്സൈറ്റുകൾക്കും എതിരെയാണ് റോഹിണി കോടതിയുടെ ഉത്തരവ്.
പ്രാഥമിക പരിശോധനയിൽ ഈ പ്രസിദ്ധീകരണങ്ങൾ അപകീർത്തികരമായ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്നതായി കോടതി നിരീക്ഷിച്ചു. ......
പതിനേഴുകാരനുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് കണ്ട ആറുവയസുകാരിയെ യുവതി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് സംഭവം.......
സുഹൃത്തുക്കളായ യുവാക്കൾ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ചന്ദൻ മാലിക്, ദീപ് എന്നിവർ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് ഇരുപതുകാരിയുടെ പരാതി.......
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയെ പിന്തുണയക്കുമെന്ന് ഹൈദരാബാദ് എം പിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. എക്സിലൂടെയാണ് പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ഒവൈസി വ്യക്തമാക്കിയത്. ......
ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ചതിന് പഞ്ചായത്ത് പ്രസിഡന്റായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ചെന്നൈ കോയമ്പേട് പൊലീസാണ് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ മോഷണക്കുറ്റത്തിന് പിടികൂടിയത്. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണ് അറസ്റ്റിലായത്. ......
വി ടി ബൽറാം കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞു. ജി.എസ്.ടി വിഷയത്തിൽ ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള എക്സിലെ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് വി.ടി. ......
നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.......
ന്യൂഡൽഹി: ഉത്തർപ്രദേശിൽ വർഷങ്ങളായി ദിവസ വേതനക്കാരായി ജോലി ചെയ്യുന്നവരുടെ സേവനം ഉടൻ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. 2002 മുതൽ മുൻകാല പ്രാബല്യത്തോടെ ഇവരുടെ സേവനം സ്ഥിരപ്പെടുത്തി, എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നും കോടതി വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
കർണാടകയിൽ കാസർകോട് സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണംകവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. ബൈന്ദൂർ സ്വദേശി സവാദ്(28), ഗുൽവാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂർ സ്വദേശി മുഹമ്മദ് നാസിർ ഷരീഫ്(36), അബ്ദുൾ സത്താർ(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുൾ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ......